മഴയും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു

മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുകയാണ്. 2387.32 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിലെ മൂന്നു ഷട്ടറുകൾ അടച്ചതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻറെ അളവ് 4000 ത്തോളം ഘനയടി കുറഞ്ഞു.
പെരിയാർ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളിൽ നിന്നും വെള്ളമിറങ്ങി. ക്യമ്പുകളിലുള്ളവർ ഇന്ന് വീടുകളിലേക്ക് മടങ്ങും. ഇന്നു മുതൽ രണ്ട് അണക്കെട്ടുകളിലും പുതിയ റൂൾ കർവ് നിലവിൽ വരും. ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്നുമുതൽ കുറച്ചേക്കും.
Read Also: മഴ കുറഞ്ഞു; മുല്ലപ്പെരിയാറിലെ മൂന്നു ഷട്ടറുകൾ അടച്ചു
മുല്ലപ്പെരിയാറിൽ നിന്നും ഇപ്പോൾ എത്തുന്ന വെള്ളവും ഇടുക്കിയിൽ സംഭരിക്കാൻ കഴിയുമെന്നതിനാലാണ് കൂടുതൽ വെള്ളം തുറന്നു വിടേണ്ടെന്ന് റൂൾ കർവ് കമ്മറ്റി തീരുമാനിച്ചത്. തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു. റോഡിനും കേടുപാടുകൾ സംഭവിച്ചു. ഇത് കൂടി കണക്കിലെടുത്താണ് ഇടുക്കിയിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനാൻ തീരുമാനിച്ചിരിക്കുന്നത്.
Story Highlights: Water levels in Idukki and Mullaperiyar dams are decreasing
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!