മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; കാറിന്റെ ഡിക്കിക്കുള്ളിൽ 132 കിലോ കഞ്ചാവ്

മലപ്പുറം വഴിക്കടവ് ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132 കിലോ കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥർ വഴിക്കടവ് ചെക്പോസ്റ്റിൽ വെച്ച് 5 അംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുമ്പോഴാണ് സംഘം ചെക്ക്പോസ്റ്റിൽ പിടിയിലായത്. 2 കാറുകളിൽ ഒരു കാറിൻ്റെ ഡിങ്കിക്കുള്ളിൽ 6 കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ( 132 kg of ganja seized in Malappuram )
കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചെന്നുള്ള ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നിരവധി കുട്ടികൾ ഇത്തരത്തിൽ കെണിയിലായിട്ടുണ്ടെന്നായിരുന്നു ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ.
Read Also: കോഴിക്കോട് വടകരയില്‍ കഞ്ചാവ് കേസ് പ്രതി ജയില്‍ ചാടി
കഞ്ചാവ് കച്ചവടത്തിൽ ക്യാരിയർമാരായും സ്കൂൾ വിദ്യാർത്ഥികളെ തന്നെയാണ് ഉപയോഗിക്കുന്നത്. തന്നെപ്പോലെ കെണിയിൽ പെട്ടുപോയ 11 പെൺകുട്ടികളെ തനിക്കറിയാമെന്നും അവരിൽ പലരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന സംഘങ്ങൾ സജീവമാണ്.
താൻ പുറത്താണ് പഠിച്ചതെന്നും അവിടെ റാഗിങ്ങിന് ഇരയായതിന്റെ ഡിപ്രഷൻ ഉണ്ടായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഈ ഡിപ്രഷൻ മാറ്റാൻ വേണ്ടിയാണെന്ന് പറഞ്ഞ് സഹപാഠി നിർബന്ധിച്ച് കഞ്ചാവ് തന്നിട്ടുണ്ടെന്നും അതിന് ശേഷമാണ് ക്രൂരമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളം കാഞ്ഞിരമറ്റത്ത് യുവാവിന് വെട്ടേറ്റതും കഞ്ചാവ് മാഫിയയുടെ കുടിപ്പക മൂലമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ചാലക്കപ്പാറ പുറത്തേത്ത് റിനാസിനാണ് (21) വെട്ടേറ്റത്. അജ്ഞാതസംഘം റിനാസിനെ വെട്ടുകയായിരുന്നു. ഉടന്‍ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവുകള്‍ ആഴത്തിലുള്ളതിനാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Story Highlights: 132 kg of ganja seized in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here