Advertisement

ഇ.പി.ജയരാജനെ ട്രെയിനിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

August 12, 2022
Google News 3 minutes Read

1995ൽ ഇ.പി.ജയരാജനെ ട്രെയിനിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.സുധാകരന്റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഈമാസം 25ന് അന്തിമ വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനം. കുറ്റവിമുക്തനാക്കണമെന്നാണ് സുധാകരന്റെ ഹർജി.

ചണ്ഡീഗഢിൽ പാർട്ടി കോൺ​ഗ്രസ് കഴിഞ്ഞ് തിരിച്ചു വരവെ 1995 ഏപ്രിൽ 12ന് രാവിലെ 10.20നാണ് രാജധാനി എക്‌സ്പ്രസിൽ ബപറ്റ്‌ലചിരാല റെയിൽവേ സ്റ്റേഷനുകൾക്കിടയിൽവച്ച് ഇപിയെ വെടിവച്ചത്. പിൻകഴുത്തിന് വെടിയേറ്റ ജയരാജൻ ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.

അക്രമികൾ തൊട്ടുമുൻപിൽ വന്നു നിന്നു നേരെ വെടിയുതിർക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ടു ശ്വാസതടസം ഇപ്പോഴുമുണ്ട്. കിടക്കുമ്പോൾ ശ്വാസം കിട്ടാൻ പ്രത്യേക ശ്വസനസഹായ യന്ത്രം വേണം. വെടിയുണ്ടയുടെ ചീള് കഴുത്തിൽ ഇപ്പോഴുമുണ്ട്‌. വെടിവച്ച ഉടൻ ട്രെയിനിൽ നിന്നു ചാടിരക്ഷപ്പെട്ട ദിനേശ്, ശശി എന്നീ പ്രതികൾ പിന്നീടു പിടിയിലായി. കെ.സുധാകരൻ അയച്ച ​ഗുണ്ടകളാണ് ജയരാജനെ വെടിവച്ചതെന്നാണ് സിപിഐഎം ആരോപണം.

Story Highlights: case of trying to kill EP Jayarajan in a train; The government wants to hear the case soon in the High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here