Advertisement

സിനിമാതാരങ്ങളെക്കുറിച്ചുള്ള സംസാരത്തിനിടെ തര്‍ക്കം; തിയേറ്ററിനുമുന്നില്‍ ഫാന്‍സിന്റെ കൂട്ടത്തല്ല്

August 12, 2022
Google News 1 minute Read

കോഴിക്കോട് സിനിമാതാരങ്ങളുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബാലുശേരിയിലെ തിയേറ്ററിന് സമീപമാണ് കൂട്ടത്തല്ല് നടന്നത്. മുപ്പതോളം യുവാക്കള്‍ തമ്മില്‍ സിനിമാ താരങ്ങളുടെ പേര് പറഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി യുവാക്കള്‍ക്ക് പരുക്കേറ്റു. (fans fight in kozhikode)

സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് ആരംഭിച്ച തര്‍ക്കം അസഭ്യം പറച്ചിലിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു. സംഘങ്ങളായി തിരിഞ്ഞായിരുന്നു യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബാലുശേരിയിലെ ഒരു തിയേറ്ററിന് മുന്നിലുള്ള ഇടവഴിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവിച്ചത് എന്താണെന്നത് സംബന്ധിച്ച് പൊലീസിന് ഇതുവരെ പൂര്‍ണവിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഘര്‍ഷത്തിലുള്‍പ്പെട്ട യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. സിനിമാതാരങ്ങളുടെ ആരാധകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന തിയേറ്റര്‍ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Story Highlights: fans fight in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here