Advertisement

ആന ദിനത്തില്‍ കര്‍ഷകനെ കാട്ടാന ആക്രമിച്ചു കൊന്നു

August 12, 2022
Google News 2 minutes Read
farmer Wild elephant attacked and killed

ആന ദിനത്തില്‍ കര്‍ണാടകയില്‍ മലയാളി കര്‍ഷകനെ കാട്ടാന ആക്രമിച്ചു കൊന്നു. കര്‍ണ്ണാടകയിലെ ഇഞ്ചി കൃഷിയിടത്തില്‍ മുട്ടില്‍ സ്വദേശിയായ തൊഴിലാളിയെയാണ് കാട്ടാന കൊന്നത്. മുട്ടില്‍ പാലക്കുന്ന് സ്വദേശി ബാലന്‍ (60) ആണ് മരിച്ചത്. നഷ്ട പരിഹാരം ആവശ്യപ്പെട്ട് സ്ഥലത്ത് മൃതദേഹം നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു ( farmer Wild elephant attacked and killed ).

ഇന്ന് രാവിലെ 7.30തോടെയാണ് സംഭവം ഉണ്ടാകുന്നത്. കര്‍ണാടകയിലെ എച്ച്ഡി കോട്ടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തോട്ടത്തിലെ ഷെഡില്‍ നിന്ന് പുറത്തേക്കിറങ്ങിയതായിരുന്ന കര്‍ഷക തൊഴിലാളിയായ ബാലന്‍. മറ്റു തൊഴിലാളികളികള്‍ ഷെഡിന് അകത്തായിരുന്നു. ഈ സമയം കാട്ടാന ഇഞ്ചി തോട്ടത്തിലേക്കെത്തുകയും ബാലനെ അതിക്രൂരമായി ആക്രമിക്കുകയുമാണുണ്ടായത്. ബാലന്‍ തല്‍സമയം മരിക്കുകയും ചെയ്തു.

Read Also: പ്രിൻസിപ്പൾ എസ്ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മരണത്തെ തുടര്‍ന്ന് തൊഴിലാളികളും നാട്ടുകാരും വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സ്ഥലത്തെത്തിയ വനംവകുപ്പ് അര്‍ഹമായ നഷ്ടപരിഹാരം ബാലന്റെ കുടുംബത്തിന് നല്‍കുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധത്തില്‍ നിന്ന് തൊഴിലാളികള്‍ പിന്മാറിയത്. തുടര്‍ന്ന് ബാലന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കും.

Story Highlights: farmer Wild elephant attacked and killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here