Advertisement

ആകെയുള്ളത് അയ്യായിരത്തോളം പേർ; മഹാമാരിയെ ഉൾകരുത്തോടെ നേരിട്ട കുഞ്ഞൻ ഗ്രാമം…

August 12, 2022
Google News 2 minutes Read

രണ്ട് വർഷമായി കൊവിഡ് നമ്മളെ വലിഞ്ഞ് മുറുകിയിട്ടുണ്ട്. സാമ്പത്തികമായും അല്ലാതെയും മിക്ക രാജ്യങ്ങളെയും കൊവിഡ് കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. മുന്നോട്ട് പോകാനാകാതെ സ്തംഭിച്ച് നിൽക്കുന്ന രാജ്യങ്ങളും ഉണ്ട്. അതിനിടയിൽ വേറിട്ട് നിൽക്കുന്ന, മറ്റുള്ളവർക്ക് പ്രചോദനമാകുന്ന ഒരു കുഞ്ഞ് ഗ്രാമത്തെ പരിചയപ്പെടാം. ഏതു വലിയ മഹാമാരിയെയും ഉൾകരുത്തോടെ നേരിടാമെന്ന് തെളിയിച്ച ഗ്രാമം. വെല്ലുവിളികളെ കാറ്റിൽ പറത്തി വലിയ സാമ്പത്തിക നേട്ടം കൈവരിച്ചിരിക്കുകയാണ് റഷ്യയിലെ ക്രാസ്നയ പോളിയാന എന്ന ഗ്രാമം. ഇപ്പോൾ ബിസിനസുകാർ ഇവിടെ ബിസിനസ് തുടങ്ങാനായി മത്സരിക്കുകയാണ്.

കോക്കനസ് പർവതനിരകൾക്ക് സമീപമായാണ് ക്രാസ്‌നായ പോളിയാന എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചുവന്ന പുൽമേട് എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ ഗ്രാമത്തിന്റെ ഭംഗി എത്ര വർണ്ണിച്ചാലും തീരാത്തതാണ്. പർവതങ്ങളാൽ ചുറ്റപ്പെട്ട് കുന്നും പുൽമേടുകളും എല്ലാം ചേർന്ന ഒരു സ്വർഗ്ഗ ഭൂമി. ഈ ഗ്രാമത്തിൽ ജനസംഖ്യയും വളരെ കുറവാണ്. വെറും അയ്യായിരം പേരാണ് ഇവിടെ ഉള്ളത്. ആകെ അഞ്ച് സ്ട്രീറ്റുകളെ ഈ ഗ്രാമത്തിൽ ഉള്ളു. മഹാമാരിയ്ക്ക് മുമ്പ് വളരെ സാധാരണയായി പോയിരുന്ന ഗ്രാമമായിരുന്നു. എന്നാൽ ഇവിടെ ഇപ്പോൾ ഒരു തുണ്ട് മണ്ണ് സ്വന്തമാക്കാൻ ആളുകൾ മത്സരിക്കുകയാണ്.

ശാന്തവും നഗരത്തിരക്കിൽ നിന്ന് മാറിയും സ്വൈര്യമായി ജീവിയ്ക്കാൻ പറ്റുന്നൊരിടം. പ്രകൃതി ഭംഗി ആസ്വദിച്ച് കുറച്ച് സമയം ശാന്തമായി ചിലവിടാനായിട്ടാണ് സഞ്ചാരികൾ ഇങ്ങോട്ടേക്ക് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കൊവിഡ് പ്രതിസന്ധിയിൽ നഗരത്തിൽ നിന്നെല്ലാം ആളുകൾ ഇങ്ങോട്ടേക്ക് ചേക്കേറുകയാണ്. മോസ്‌കോയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ഇങ്ങോട്ടേക്ക് എത്തിയത്. അതോടെ തന്നെ ഇവിടുത്തെ സ്ഥലത്തിന്റെ വില കൂടി കൂടി വരികയാണ്. സ്ഥലം കാണാൻ വരുന്നവരേക്കാൾ കൂടുതൽ ഇപ്പോൾ വാങ്ങിക്കാൻ വരുന്നവരാണ്. പറയുന്ന വിലയ്ക്കാണ് ആളുകൾ സ്ഥലം വാങ്ങിക്കുന്നത്. ഫ്ലാറ്റ് വാങ്ങുന്നവരും വില്ലകൾ വാങ്ങുന്നവരും കൂടുതലാണ്. ഇവിടുത്തെ ബിസിനസ് നിക്ഷേപങ്ങളും കൂടിയിരിക്കുകയാണ്. കൊവിഡ് കാലത്ത് രക്ഷപെട്ട രാജ്യമെന്നാണ് ഇപ്പോൾ ക്രാസ്‌നായ പോളിയാന അറിയപ്പെടുന്നത്.

Read Also : 160 ദ്വീപുകൾ ചേർന്ന പവിഴങ്ങളുടെ നാട്; വിസ്മയങ്ങളും കൗതുക കാഴ്ച്ചകളും ഒരുക്കി ഓകിനോവ…

സാധാരണക്കാരെക്കാൾ കൂടുതൽ ബിസിനസ്സുകാരാണ് ഇങ്ങോട്ടേക്ക് വരുന്നത്. പത്ത് ലക്ഷത്തിന്റെ സ്ഥലത്തിനിപ്പോൾ 50 ലക്ഷമായി ഉയർന്നിട്ടുണ്ട്. നാലു കോടി മുതൽ 90 കോടി വരെയാണ് ഇവിടുത്തെ കോട്ടേജിന് ഇപ്പോൾ വില ഈടാക്കുന്നത്. ഗ്രാമം ഉയർന്ന നിലവാരത്തിലേക്ക് കടക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇവിടുത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇരുപതോളം കഫേകളും പുതിയ റസ്റോറന്റുകളും എല്ലാം ഇവിടെ ആരംഭിച്ചിട്ടുണ്ട്. ബിസിനസ്സുകാർക്കൊപ്പം സഞ്ചാരികളെയും ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമം.

Story Highlights : Interesting facts about beautiful village Krasnaya Polyana in Russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here