Advertisement

സർക്കാരിൽ നിന്നും ക്ഷേമനിധി ബോർഡുകൾ അധിക തുക വാങ്ങിുന്നു; വിനിയോഗിക്കാത്ത തുക 10 ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ പലിശ

August 12, 2022
Google News 2 minutes Read
kerala govt introduce new regulation pension

ക്ഷേമനിധി പെൻഷൻ വിതരണത്തിൽ പിടിമുറുക്കി സർക്കാർ. സർക്കാരിൽ നിന്നും ക്ഷേമനിധി ബോർഡുകൾ അധിക തുക വാങ്ങിയെടുക്കുന്നതായി കണ്ടെത്തി. വിതരണത്തിന് ശേഷമുള്ള തുക തിരിച്ചടയ്ക്കാത്തവർക്കെതിരായി നടപടിയെടുക്കാൻ തീരുമാനമായി. വിനിയോഗിക്കാത്ത തുക 10 ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ 7.5% പലിശ ഈടാക്കും. വിനിയോഗ സാക്ഷ്യപത്രം നൽകാത്ത ബോർഡുകൾക്ക് അടുത്ത മാസം പെൻഷൻ തുക നൽകേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. ( kerala govt introduce new regulation pension )

ക്ഷേമ നിധി ബോർഡുകൾ വഴി വിതരണം ചെയ്യുന്ന പെൻഷനിലാണ് ഇപ്പോൾ സർക്കാർ പിടിമുറുക്കിയിരിക്കുന്നത്. സർക്കാരിന്റെ ധനസഹായത്തോടെയാണ് ക്ഷേമനിധി ബോർഡുകൾ പെൻഷൻ വിതരണം ചെയ്യുന്നത്. എന്നാൽ ഓരോ മാസവും പെൻഷൻ വിതരണം ചെയ്ത ശേഷം ബാക്കി വരുന്ന തുക പെൻഷൻ സെക്യൂരിറ്റി ലിമിറ്റഡിലേക്ക് ഇവർ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. എന്നാൽ പല ക്ഷേമ നിധി ബോർഡുകളും തുക തിരിച്ചടയ്ക്കുന്നില്ല. ഇത് കാരണം സർക്കാരിന് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.

തുക തിരിച്ചടയ്ക്കാതിരുന്നതിന് ശേഷവും ബോർഡുകൾ സർക്കാരിൽ നിന്ന് പെൻഷന് വേണ്ടി തുക എഴുതി വാങ്ങുന്നുണ്ട്. ഈ അവസരത്തിലാണ് സർക്കാർ പെൻഷൻ വിഷയത്തിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. തുക തിരിച്ചടയ്ക്കാനായി സോഫ്‌റ്റ്വെയറിൽ മാറ്റം വരുത്താത്ത ക്ഷേമ നിധി ബോർഡുകൾക്ക് ഇൻസെന്റീവ് നൽകേണ്ടെന്ന സുപ്രധാന തീരുമാനവും സർക്കാർ കൈകൊണ്ടു.

Story Highlights: kerala govt introduce new regulation pension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here