മഴകുറയുന്നു; കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മഴ കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ജില്ലാ കളക്ടറാണ് പ്രഖ്യാപനം നടത്തിയത്. അതിതീവ്ര മഴയെത്തുടര്‍ന്ന് ജില്ലയില്‍ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നത്. (Restrictions imposed amid heavy rain in Kozhikode district have been withdrawn)
ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍, മണ്ണെടുക്കല്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. കോഴിക്കോട് ബീച്ചിലും ഹൈഡല്‍ അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നിരിക്കിലും ജലാശയങ്ങളില്‍ കുളിക്കാനിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story Highlights: Restrictions imposed amid heavy rain in Kozhikode district have been withdrawn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here