‘ജീവിതത്തിൽ ആദ്യ ബാറ്റ് സമ്മാനിച്ച വ്യക്തി’; സഹോദരിയെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍

രക്ഷാബന്ധന്‍ ദിനത്തില്‍ തന്റെ ജീവിതത്തിൽ ആദ്യ ബാറ്റ് സമ്മാനിച്ച വ്യക്തിയെ ഓർമ്മിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. തന്റെ സഹോദരി സവിതയെ കുറിച്ചുള്ള മനോഹരമായ ഓര്‍മയാണ് സച്ചിൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. സവിതയ്ക്കും സഹോദരന്‍മാരായ നിതിന്‍, അജിത്ത് എന്നിവര്‍ക്കൊപ്പവും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് സച്ചിന്‍ ആശംസ നേര്‍ന്നത്.ഈ അടുത്തുനടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് സച്ചിന്‍ പോസ്റ്റ് ചെയ്തത്.(sachin remembers about his first bat from sister)
‘എന്റെ കൂടെ എപ്പോഴും നിന്ന സഹോദരി,എന്റെ ജീവിതത്തിലെ ആദ്യ ബാറ്റ് സമ്മാനിച്ച,നിങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പിള്ളു സമ്മാനങ്ങളില്‍ ഒന്ന്. എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആശംസകള്‍’-സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നേരത്തെ ഈ ചടങ്ങില്‍ നിന്നുള്ള ഒരു വിഡിയോയും സച്ചിൻ പങ്കുവച്ചിരുന്നു. ഇതിനുതാഴെ ‘സച്ചിന്‍ കുമാര്‍’ എന്ന് യുവരാജ് സിങ്ങ് കമന്റും ചെയ്തിരുന്നു.
Story Highlights: sachin remembers about his first bat from sister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here