Advertisement

തെലങ്കാനയില്‍ സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മന്ത്രി; വിവാദം

August 13, 2022
Google News 2 minutes Read
telangana minister opens fire among freedom rally

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുജന റാലിക്കിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് തെലങ്കാന മന്ത്രി. തെലങ്കാനയിലെ കായിക, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി ശ്രീനിവാസ് ഗൗഡ് ആണ് കൂടെയുണ്ടായിരുന്ന പൊലീസുകാരന്റെ തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തത്.

സംഭവം വിവാദമായതോടെ കടുത്ത വിമര്‍ശനങ്ങളാണ് മന്ത്രിക്കെതിരെ ഉയരുന്നത്. മഹാബുബ്‌നഗറില്‍ നടന്ന റാലിക്കിടെ രണ്ട് തവണയാണ് ഗൗഡ് വെടിയുതിര്‍ത്ത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മന്ത്രി നിയമം കയ്യിലെടുക്കുകയാണെന്നാണ് വിമര്‍ശനം.

Read Also: ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണമണിയും

അതേസമയം താനുപയോഗിച്ചത് റബ്ബര്‍ ബുള്ളറ്റുകളാണെന്നും ഒറിജിനല്‍ ബുള്ളറ്റുകളല്ലെന്നുമാണ് മന്ത്രിയുടെ വാദം. ഓള്‍ ഇന്ത്യ റൈഫിള്‍ അസോസിയേഷനില്‍ തനിക്ക് അംഗത്വമുണ്ടെന്നും സ്‌പോര്‍ട്‌സ് മന്ത്രിയായ തനിക്ക് തോക്കുപയോഗിക്കാന്‍ അനുമതിയുണ്ടെന്നും ഗൗഡ പറഞ്ഞു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ രാജി വയ്ക്കാന്‍ പോലും തയ്യാറാണെന്ന് ഗൗഡ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Story Highlights: telangana minister opens fire among freedom rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here