Advertisement

വിഎൽസി പ്ലെയർ ഇന്ത്യയിൽ നിരോധിച്ചോ ?

August 13, 2022
Google News 1 minute Read
vlc banned in india

വിഎൽസി പ്ലെയർ ഇന്ത്യയിൽ നിരോധിച്ചുവെന്ന് റിപ്പോർട്ട്. വീഡിയോ ലാൻ പ്രൊജക്ട് വികസിപ്പിച്ച വിഎൽസിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ വിഡിയോ കാണാനായി ആശ്രയിക്കുന്നത്. ( vlc banned in india )

രണ്ട് മാസം മുൻപേ തന്നെ വിഎൽസി മീഡിയ പ്ലെയർ നിരോധിച്ചുവെന്നും എന്നാൽ നേരത്തെ ഇൻസ്റ്റോൾ ചെയ്തവർക്ക് പ്രശ്‌നമുണ്ടാകില്ലെന്നുമാണ് റിപ്പോർട്ട്.

ചൈനയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കിംഗ് ഗ്രൂപ്പായ സികാഡ വിഎൽസിയുടെ സൈബർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് വിഎൽസിക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്.

നിലവിലെ നിരോധനം സോഫ്റ്റ് ബാൻ ആയതുകൊണ്ട് തന്നെ വിഎൽസി അധികൃതരോ കേന്ദ്ര സർക്കാരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയോ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

നിലവിൽ വിഎൽസിയുടെ സൈറ്റും ആപ്പും ലഭ്യമാണ്.

Story Highlights: vlc banned in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here