Advertisement

സ്ലാബില്ലാത്ത ഓടയില്‍ വീണ് ബൈക്ക് യാത്രികന് പരുക്ക്

August 14, 2022
Google News 1 minute Read
bike accident pathanamthitta

പത്തനംതിട്ട വള്ളിക്കോട് സ്ലാബില്ലാത്ത ഓടയില്‍ വീണ് ബൈക്ക് യാത്രികന് പരുക്ക്. തകര്‍ന്നുകിടക്കുന്ന സ്ലാബിന്റെ കമ്പി തലയില്‍ തറച്ച് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോന്നി-ചന്ദനപ്പള്ളി റോഡില്‍ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. നേരത്തെ റോഡ് പണി കഴിഞ്ഞിട്ടും ഓട മൂടാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അശാസ്ത്രീയമായാണ് പ്രദേശത്ത് റോഡ് നിര്‍മിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Story Highlights: bike accident pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here