Advertisement

പ്രതിസന്ധികള്‍ രൂക്ഷം; പുതിയ നിയമനങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞ് ടെക് ഭീമന്മാര്‍

August 14, 2022
Google News 2 minutes Read
tech giants freezing new hiring

ടെക് രംഗത്ത് മിക്ക ആളുകളും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികളാണ് ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് എന്നിവയൊക്കെ. പ്രശസ്തി, ജോലി സുരക്ഷിതത്വം, ഉയര്‍ന്ന ശമ്പളം എന്നിവയാണ് ഇവയില്‍ തൊഴിലന്വേഷകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.(tech giants freezing new hiring )

ഈയിടെയായി, ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍ എന്നിവയുള്‍പ്പെടെയുള്ള വന്‍കിട ടെക് കമ്പനികള്‍ക്ക് പോലും പ്രവര്‍ത്തനങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി പുതിയ നിയമനങ്ങളെല്ലാം ഈ കമ്പനികള്‍ താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ചിലത് ജീവനക്കാരെ പിരിച്ചുവിടുക പോലും ചെയ്തു. മാന്ദ്യം, പണപ്പെരുപ്പം, റഷ്യ- ഉക്രെയ്ന്‍ യുദ്ധം, കൊവിഡ് മഹാമാരി തുടങ്ങിയവരാണ് ടെക് ഭീമന്മാരെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികള്‍.

ഗൂഗിള്‍

രണ്ടാഴ്ചയിലേറെയായി ഗൂഗിള്‍ തങ്ങളുടെ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. നിലവിലുള്ള ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിയമനം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് കമ്പനി അറിയിച്ചു. ഇക്കാര്യത്തെക്കുറിച്ച് മുന്‍പ് സുന്ദര്‍ പിച്ചൈയും സൂചന നല്‍കിയിരുന്നു.

മൈക്രോസോഫ്റ്റ്

നിയമനം മരവിപ്പിക്കുക മാത്രമല്ല, ധാരാളം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ് മൈക്രോസോഫ്റ്റ്. മുമ്പ് 1800 ഓളം പേരെ പിരിച്ചുവിടുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അതിനനുസരിച്ച് ഘടനാപരമായ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുകയാണെന്നാണ് മൈക്രോസോഫ്റ്റ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുന്നത്.

Read Also: ലാൻഡ്‌ലൈൻ യുഗം അവസാനിക്കുന്നു; അഞ്ച് വർഷത്തിനിടെ ബിഎസ്എൻഎൽ ലാൻഡ് ലൈൻ കണക്ഷൻ ഉപേക്ഷിച്ചത് 8 ലക്ഷത്തിലധികം പേർ

ഫേസ്ബുക്ക്

മെയ് മാസം വരുമാന ലക്ഷ്യം കൈവരിക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെടുകയാണുണ്ടായത്. മെറ്റാ തങ്ങളുടെ പുതിയ നിയമനങ്ങളും മരവിപ്പിച്ചു. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും ജീവനക്കാരുടെ കാര്യക്ഷമതയില്‍ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

ആമസോണ്‍
ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകള്‍ പോലും ഫില്‍ ചെയ്തിട്ടില്ല ആമസോണ്‍. കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്തിരിക്കുന്നു.

Story Highlights: tech giants freezing new hiring

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here