Advertisement

ഇന്ത്യയുടെ ഐക്യം ലോക രാജ്യങ്ങൾ പിന്തുടരാൻ ശ്രമിക്കുകയാണ്: മോഹൻ ഭാഗവത്

August 14, 2022
Google News 2 minutes Read

നാനാത്വത്തിൽ ഏകത്വം പിന്തുടരുന്ന ഇന്ത്യയുടെ ഐക്യം ലോക രാജ്യങ്ങൾ പിന്തുടരാൻ ശ്രമിക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയുടെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ്. ഒറ്റനോട്ടത്തിൽ നമ്മൾ വ്യത്യസ്തരായി തോന്നാം പക്ഷെ ഇന്ത്യയുടെ അസ്ഥിത്വത്തിൽ ഐക്യമുണ്ട്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ‘ഉത്തിഷ്ഠ ഭാരത്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ മോഹൻ ഭഗവത് പറഞ്ഞു.

Read Also: 100 വർഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപെട്ടു; ഈ രണ്ടു വയസുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’…

‘വൈവിധ്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ലോകം ഇന്ത്യയെ കണ്ട് പഠിക്കാൻ ശ്രമിക്കുകയാണ്. സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം.

രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്, രാജ്യത്ത് വിവിധ ജാതി സമൂഹങ്ങളുണ്ട് എന്നാൽ എല്ലാവരേയും സമത്വത്തോടെ കാണാൻ നമ്മുക്ക് സാധിക്കണം. ജീവിതം ഇന്ത്യക്കായി സമർപ്പിക്കണം. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക. ലോകം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്, എന്നാൽ ഭിന്നസംസ്കാരങ്ങളെ ഒന്നിച്ചു കൊണ്ടു പോകുന്ന രീതി ഇന്ത്യയിൽ മാത്രമേ ഉണ്ടാകൂ’- മോഹൻ ഭാഗവത് പറഞ്ഞു.

Story Highlights: world looks towards india for managing diversity says rss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here