‘എല്ലാ വീട്ടിലും പതാക’; രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്

രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്. ‘ഹർ ഘർ തിരംഗ’ (എല്ലാ വീട്ടിലും പതാക) ക്യാമ്പയിൻ്റെ ഭാഗമായി പതാകകൾ വലിയ അളവിൽ വിറ്റുപോകുന്നതായി നിർമാതാക്കൾ പറയുന്നു. കഴിഞ്ഞ 16 വർഷത്തിനിടയിൽ ദേശീയ പതാക ഏറ്റവുമധികം വിറ്റഴിഞ്ഞ വർഷമാണ് ഇതെന്ന് മുംബൈയിലെ ‘ദി ഫ്ലാഗ് കമ്പനി’ സഹ സ്ഥാപകൻ ദൽവീർ സിംഗ് നഗി പറഞ്ഞതായി വാർത്താ ഏജൻസിയായ പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. (Har Ghar Tiranga Flag)
“ഈ വർഷം ദേശീയപതാകയ്ക്ക് മറ്റൊരിക്കലുമില്ലാത്ത ഡിമാൻഡാണ്. കഴിഞ്ഞ 16 വർഷത്തെ ബിസിനസിനിടയിൽ ഇത്രയും ഡിമാൻഡ് ഞാൻ കണ്ടിട്ടില്ല. ഇപ്പോഴും ഞങ്ങൾക്ക് ഓർഡറുകൾ വരുന്നുണ്ട്. എന്നാൽ, അവസാന സമയമായതിനാൽ ചിലതൊക്കെ നിരസിക്കേണ്ടിവന്നു. ഇതുവരെ 10 ലക്ഷം പതാകകൾ ഞങ്ങൾ വിറ്റഴിച്ചുകഴിഞ്ഞു.”- ദൽവീർ സിംഗ് നഗി പറയുന്നു.
സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് കടലാസ് കുറിപ്പുകളാണ്. സാധാരണ രീതിയിൽ പ്രഭാഷണങ്ങൾക്ക് ടെലിപ്രോംപ്റ്ററാണ് മോദി ഉപയോഗിക്കാറ്. എന്നാൽ, ഇന്ന് ചെങ്കോട്ടയിൽ വച്ച് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം കടലാസ് കുറിപ്പുകളാണ് ഉപയോഗിച്ചത്. 82 മിനിട്ട് ദൈർഘ്യമുള്ള പ്രഭാഷണമാണ് മോദി ഇന്ന് നടത്തിയത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Read Also: ഓപ്പൺ ജീപ്പിലെ യാത്രയും ശേഷം പതാക ഉയർത്തലും; സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ
രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നതിനിടെ വി.ഡി സവർക്കറേയും പ്രധാന മന്ത്രി അനുസ്മരിച്ചു.
‘ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിൽ പൗരന്മാർ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു’- പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ.
സ്വാതന്ത്ര്യ ദിന പരസ്യത്തിൽ നിന്ന് നെഹ്രുവിനെ ഒഴിവാക്കി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ കർണാടക സർക്കാർ നടപടി വിവാദമായതിന് പിന്നാലെയാണ് സവർക്കറെ പരാമർശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗവും.
ഇന്ന് രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.
ചെങ്കോട്ടയിൽ എൻസിസിയുടെ സ്‌പെഷ്യൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളിൽ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്.
Story Highlights: Har Ghar Tiranga Demand National Flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here