ഫൈസര്‍ സിഇഒയ്ക്ക് കൊവിഡ്; നാല് ഡോസ് വാക്‌സിന്‍ എടുത്തിരുന്നു

ഫൈസര്‍ കമ്പനിയുടെ സിഇഒ ആല്‍ബര്‍ട്ട് ബൗളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആല്‍ബര്‍ട്ട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ ഫൈസര്‍ ബയോടെക് വാക്‌സിന്‍ നാല് തവണ സ്വീകരിച്ചിരുന്ന കാര്യവും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ആല്‍ബര്‍ട്ട് ബൗള നിലവില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.
മുന്‍പും മുഴുവന്‍ വാക്‌സിന്‍ ഡോസും ബൂസ്റ്ററും സ്വീകരിച്ചിട്ടും നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു.
Read Also: ഒമിക്രോണിനുള്ള വാക്‌സിന് അനുമതി നല്‍കിയ ആദ്യ രാജ്യമായി ബ്രിട്ടണ്‍
അതേസമയം കൊവിഡിനെതിരെ ആദ്യ ഡോസായി ആസ്ട്രാസെനെക്കയോ മോഡേണ വാക്സിനോ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ വാക്സിനും ലഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പിന്റെ യോഗത്തിലാണ് തീരുമാനം.
നേരത്തെ ഒരേ കമ്പനിയുടെ വാക്‌സിന്‍ ആദ്യ രണ്ട് ഡോസായും മറ്റൊരു വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായുമാണ് നല്‍കിയിരുന്നത്.
Story Highlights: Pfizer CEO Albert Bourla tests positive for Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here