പിഎസ്ജിയിൽ നെയ്മർ- എംബാപ്പെ ശീതയുദ്ധം രൂക്ഷം

ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമനിൽ സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പെയും തമ്മിൽ ശീതയുദ്ധം. സീസണിൽ കരാർ നീട്ടിയപ്പോൾ എംബപ്പെയ്ക്ക് ക്ലബിൽ കൂടുതൽ സ്വാധീനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇപ്പോൾ അത് കൂടുതൽ തീവ്രമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം മോണ്ട്‌പെലിയെറുമായുള്ള മത്സരത്തിനിടെ ആദ്യം ലഭിച്ച പെനൽറ്റി എംബാപ്പെ നഷ്ടപ്പെടുത്തി. രണ്ടാം പെനൽറ്റി വന്നപ്പോൾ നെയ്മറാണ് അതെടുക്കാൻ മുന്നോട്ടുവന്നത്. എന്നാൽ, താൻ തന്നെ പെനൽറ്റിയെടുക്കാമെന്ന് പറഞ്ഞ നെയ്മർ അതിൽ ഗോൾ നേടുകയും ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഡ്രസിംഗ് റൂമിൽ വച്ച് തർക്കമുണ്ടായെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മത്സരത്തിനു ശേഷം എംബാപ്പെയെ വിമർശിച്ചുള്ള ട്വീറ്റുകൾ നെയ്മർ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു.

നെയ്മറെ വിൽക്കണമെന്ന് നേരത്തെ എംബാപ്പെ ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതും ഇരുവരും തമ്മിലുള്ള സ്വരച്ചേർച്ചക്ക് കാരണമായി.
Story Highlights: psg neymar mbappe cold war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here