Advertisement

കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു, പൊലീസ് നിർവീര്യം; വി ഡി സതീശൻ

August 15, 2022
Google News 2 minutes Read

പാലക്കാട് മലമ്പുഴയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻറെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു, പൊലീസ് നിർവീര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളെ പോത്സാഹിപ്പിക്കാൻ കഴിയില്ല. ദൃക്‌സാക്ഷി പറഞ്ഞത് പ്രധാനപ്പെട്ട കാര്യം. കൊന്നത് ആരെന്ന് കണ്ടുപിടിക്കട്ടെ. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങൾ പുറത്തുവരട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.(vd satheesan reacted to the killing of shahjahan)

Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

അന്വേഷണ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സിപിഐഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഐഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണ്. കെപിസിസി പ്രസിഡൻറിൻറെ പ്രസ്താവനയും അതിൻറെ അടിസ്ഥാനത്തിലാണ്. നാട്ടിൽ നടക്കുന്ന സ്വർണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാം സിപിഐഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞു.

ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനിൽ വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണ് ഷാജഹാൻ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Story Highlights: vd satheesan reacted to the killing of shahjahan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here