ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി ബിപാഷ
ബോളിവുഡ് താരം ബിപാഷ ബസുവും ഭർത്തവും നടനുമായ കരൺ സിംഗ് ഗ്രോവറും ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ബിപാഷ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
‘പുതിയ ഘട്ടം- ജീവിതത്തിന്റെ പ്രിസത്തിൽ പുതിയ വെളിച്ചം കൂടി വീശുന്നു. മുൻപത്തേതിനേക്കാൾ പൂർണത ഞങ്ങൾക്ക് നൽകുന്നു. ആദ്യം ഒറ്റയായി തുടങ്ങിയ ഈ ജിവിതത്തിലേക്ക് പരസ്പരം ക്ഷണിക്കുകയും അന്ന് മുതൽ രണ്ട് പേരാവുകയും ചെയ്തി. രണ്ട് പേർക്ക് മാത്രം ഇത്രയധികം സ്നേഹം ലഭിക്കുന്നത് ശരിയല്ല, അതുകൊണ്ട് മൂന്നാമതൊരാൾ കൂടി വരുന്നു. നിങ്ങളെല്ലാവരും നൽകിയ സ്നേഹവും പ്രാർത്ഥനകൾക്കും നന്ദി’.
2015 ലെ അലോൺ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബിപാഷ ബാസു കരണിനെ പരിചയപ്പെടുന്നത്. തുടർന്ന് 2016 ൽ ഇരുവരും ബംഗാളി ആചാര പ്രകാരം വിവാഹിതരാവുകയായിരുന്നു.
Story Highlights: bipasha basu gets pregnant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here