Advertisement

കാശ് ഇല്ലാത്തത് കൊണ്ട് ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല : മുഖ്യമന്ത്രി

August 16, 2022
Google News 3 minutes Read

കാശ് ഇല്ലാത്തത് കൊണ്ട് ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (everyone will get help for medicines and medical purposes- pinarayi vijayan)

ചികിത്സകൾക്ക് ചെലവ് കൂടുകയാണ്. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വലിയ തോതിൽ ചെലവുണ്ടാകുന്നു.കാശ് ഇല്ലാത്തത് കൊണ്ട് ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല. ഇതിന് ഒരു പരിഹാരമായി സർക്കാർ ഒരു ബൃഹത് പദ്ധതി ആരംഭിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

ആശുപത്രികൾക്ക് നേരെയുള്ള ആക്രമം ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല.പരാതികൾ ഉണ്ടാകാം,അത് ഗൗരവമായി പരിശോധിക്കാൻ തയ്യാറാണ്.പെട്ടന്നുണ്ടായ വികാരത്തിന്റെ പുറത്ത് ഡോക്ടർ മാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും അക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

മാത്രമല്ല പരിശോധനകളിൽ നോട്ടപ്പിശക് ഉണ്ടായാൽ വലിയ അപകടം ഉണ്ടാകും. പിന്നീട് കുറ്റബോധം വന്നിട്ട് കാര്യമില്ല. ഉത്തരവാദിത്തം അർപ്പണ ബോധത്തോടെ നിർവഹിക്കാൻ ആരോഗ്യ പ്രവർത്തകരും തയ്യാറാകണം എന്നും അദ്ദേഹം ഓർമിപ്പിച്ചു.

Story Highlights: everyone will get help for medicines and medical purposes- pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here