Advertisement

ചാൻസിലറായ തന്നെ ഇരുട്ടിൽ നിർത്താൻ നീക്കം; രൂക്ഷ വിമർശനവുമായി ​ഗവർണർ

August 16, 2022
Google News 2 minutes Read
Governor Arif Mohammad Khan criticized the government

ചാൻസിലറായ തന്നെ ഇരുട്ടിൽ നിർത്താൻ നീക്കം നടക്കുകയാണെന്നും നിയമലംഘനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ പദവി ഉള്ളിടത്തോളം കാലം നിയമലംഘനം
അനുവദിക്കില്ല. നിയമസഭ പാസാക്കുന്ന നിയമത്തിന് അനുസരിച്ച് പ്രവർത്തിക്കും. ( Governor Arif Mohammad Khan criticized the government )

ചാൻസലർ സ്ഥാനം ഭരണഘടനാ പദവി അല്ല. സർവകലശാലാ ചാൻസലർ ആയി ഗവർണർ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഗവർണർ ഒപ്പിട്ടാലേ ബില്ലുകൾ നിയമം ആകൂവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പ്രിയ വർഗീസിന്റെ നിയമനത്തിൽ ക്ഷമയോടെ കാത്തിരിക്കൂ എന്നായിരുന്നു ഗവർണറുടെ മറുപടി.

Read Also: ദൈവത്തിൽ സ്വയം സമർപ്പിച്ചവർക്ക് സകല സൃഷ്ടികളോടും സ്നേഹമുണ്ടാകും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാന റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്ന് ഇന്നലെ ഗവർണർ അഭിപ്രായപ്പെട്ടിരുന്നു. പ്രശ്ന പരിഹാരത്തിന് ത്വരിത ഗതിയിൽ നടപടി ഉണ്ടാകണം. ദേശീയ പാതയിലെ കുഴികൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. വാഹനങ്ങൾ കുഴിയിൽ വീണുള്ള അപകടം പതിവായതോടെയാണ് ഗവർണർ ഇടപെടലുമായെത്തിയത്.

വീഴ്ച ആരുടെ ഭാഗത്തായാലും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം. തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമായിരുന്നു. കേന്ദ്രത്തെ അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. ‘ക്വിക്ക് ആക്ഷന്’ പേരുകേട്ട മന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Governor Arif Mohammad Khan criticized the government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here