‘ഉപയോഗിച്ച ദേശീയ പതാകകൾ അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ ഏൽപ്പിക്കുക’; ഫ്ലാഗ് കളക്ഷൻ ഡ്രൈവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ദേശസ്നേഹത്തിന്റെ മറ്റൊരു പ്രവർത്തിയുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിലിന്റെ മുംബൈ ഡിവിഷൻ അവരുടെ ദേശീയ പതാക ശേഖരണ ഡ്രൈവിനെക്കുറിച്ചുള്ള ഒരു ഇൻഫോഗ്രാഫിക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. അടുത്തുള്ള പെട്രോൾ പമ്പുകളിൽ ഉപയോഗത്തിലില്ലാത്ത പതാകകൾ തിരികെ നൽകണമെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റർ.(indian oil’s flag collection drive)
Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി
പോസ്റ്ററിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
നിങ്ങൾ ഉപയോഗിച്ച ദേശീയ പതാകകൾ അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ ഏൽപ്പിക്കുക.നല്ല പതാകകൾ സൂക്ഷിച്ചുവെച്ച് മറ്റുള്ളവ ബഹുമാനത്തോടെ തന്നെ ഡിസ്പോസ് ചെയ്യുന്നതായിരിക്കും.
ശ്രദ്ധിക്കുക: ദേശീയ പതാകകൾ അശ്രദ്ധമായ വലിച്ചെറിയുവാനോ, വഴിയരികയിൽ ഉപേക്ഷിക്കുവാനോ, മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്
ത്രിവർണ പതാകകൾ ശേഖരിക്കാൻ എൻജിഒ മൈ ഗ്രീൻ സൊസൈറ്റി
മുംബൈയിലെയും താനെയിലെയും പാർപ്പിട സമുച്ചയങ്ങളിൽ നിന്ന് ത്രിവർണ പതാകകൾ ശേഖരിക്കാൻ മുംബൈ ആസ്ഥാനമായുള്ള മറ്റൊരു എൻജിഒ, മൈ ഗ്രീൻ സൊസൈറ്റി രംഗത്തെത്തി. ഫ്ലാഗ് കോഡ് അനുസരിച്ച് പതാക പരിപാലിക്കുമെന്നും കേടുപാടുകൾ സംഭവിച്ചവ കോഡ് പറയുന്നതനുസരിച്ച് നീക്കംചെയ്യുമെന്നും എൻജിഒ ഉറപ്പുനൽകിയിട്ടുണ്ട്. 9820099022 / 9167761697 എന്ന വാട്ട്‌സ്ആപ്പ് നമ്പറുകളിൽ അവരെ ബന്ധപ്പെടാം.
Story Highlights: indian oil’s flag collection drive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here