Advertisement

‘മരുന്ന് ആകാശത്ത് നിന്നെത്തും’; ഡ്രോൺ സർവീസുമായി അരുണാചൽപ്രദേശ്

August 16, 2022
Google News 4 minutes Read

‘ആകാശത്ത് നിന്ന് മരുന്ന്’ എത്തിക്കുന്ന ഡ്രോൺ സർവീസ്. പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അരുണാചൽ പ്രദേശ്. ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഏറെ പ്രയോജനകരമാകുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററിൽ കുറിച്ചു.കിഴക്കൻ കാമെങ് ജില്ലയിലെ സെപ്പയിൽ നിന്ന് ചയാങ് താജോയിലേക്ക് ഡ്രോൺ സർവീസിന്റെ ആദ്യ വിമാനമായ ‘മെഡിസിൻ ഫ്രം ദി സ്‌കൈ’ പറന്നു.ഇന്ത്യയുടെ 76ാമത് സ്വാതന്ത്ര്യ ദിനത്തിൽ പദ്ധതി അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(‘Medicines From The Sky’ project utilizes drones in health care)

‘ പുതിയ ഡ്രോൺ പദ്ധതിക്ക് തുടക്കം കുറിച്ചു, ഇന്ത്യയെ ലോക ഡ്രോൺ ഹബ്ബാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിൽ അരുണാചൽ പ്രദേശിൽ ഒരു പൈലറ്റ് പ്രോജക്‌ട് ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, കൃഷി, ദുരന്ത നിവാരണം എന്നീ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ലോക സാമ്പത്തിക ഫോറവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാകുന്നത്’; മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

ഡ്രോണുകളുടെ ഉപയോഗത്തെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ അറിയാനും അവ പ്രയോജനപ്പെടുത്താനും 2030ഓടെ ഇന്ത്യയെ ആഗോള ഡ്രോൺ ഹബ്ബാക്കി മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഡ്രോൺ ശക്തി, കിസാൻ ഡ്രോണുകൾ തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Story Highlights: ‘Medicines From The Sky’ project utilizes drones in health care

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here