സഹോദരീ ഭർത്താവിന്റെ വെട്ടേറ്റ് യുവാക്കൾക്ക് ഗുരുതര പരുക്ക്
ബന്ധുക്കൾ തമ്മിലുണ്ടായ വസ്തുതർക്കത്തെ തുടർന്ന് രണ്ടു പേർക്ക് വെട്ടേറ്റു. ഇടുക്കിയിലെ വണ്ണപ്പുറത്താണ് സംഭവം. സഹോദരീ ഭർത്താവിന്റെ വെട്ടേറ്റാണ് യുവാക്കൾക്ക് പരുക്കേറ്റത്. വണ്ണപ്പുറം ഒടിയപാറ പടിഞ്ഞാറയിൽ സാബു, മുള്ളരിങ്ങാടു സ്വദേശി രമണൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരുടെ സഹോദരി ഭർത്താവ് ഒടിയപാറ സ്വദേശി മരുതോലിൽ ബെന്നിയാണ് സഹോദരന്മാരെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ബെന്നിക്കെതിരെ കാളിയാർ പൊലീസ് കേസെടുത്തു.
Read Also: കാഞ്ഞിരമറ്റത്ത് യുവാവിന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ കഞ്ചാവ് മാഫിയയുടെ കുടിപ്പകയെന്ന് സൂചന
കുറച്ചുകാലമായി ബെന്നിയും ഭാര്യയും വേർപിരിഞ്ഞാണ് താമസം. വസ്തുതർക്കത്തിനൊടുവിൽ കോടതി വിധി വഴി ഭാര്യയ്ക്ക് ഒരേക്കർ സ്ഥലം ലഭിച്ചിരുന്നു. ഇതിലെ റബ്ബർ ടാപ്പ് ചെയ്യാൻ സഹോദരന്മാർ എത്തിയതാണ് തർക്കത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
വസ്തുതർക്കത്തെ തുടർന്നുണ്ടായ വഴക്കിലാണ് സഹോദരന്മാർക്ക് വെട്ടേൽക്കുന്നത്. കാളിയാർ സി.ഐ എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
Story Highlights: Two youths were seriously injured in the attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here