Advertisement

സാധനങ്ങളുടെ ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്യൂ; ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി കെ.എൻ ബാല​ഗോപാൽ

August 16, 2022
Google News 3 minutes Read
Upload bills of goods on the Lucky Bill mobile app

നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എൻ ബാല​ഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in ല്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം. നി​കു​തി ചോ​ർ​ച്ച ത​ട​യാ​നും ക​ട​ക​ളി​ൽ​നി​ന്ന് കൃ​ത്യ​മാ​യി ജി.​എ​സ്.​ടി ബി​ല്ലു​ക​ൾ ചോ​ദി​ച്ചു​വാ​ങ്ങു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ്​ ആ​പ് ത​യ്യാ​റാ​ക്കി​യത്. ( Upload bills of goods on the Lucky Bill mobile app ).

Read Also: ക്രിക്കറ്റ് കളിക്കിടെ പെല്ലറ്റ് ആക്രമണം; ‘തെരുവിലെ വിരാട്’ മരണത്തിനു കീഴടങ്ങി: പരിക്കേറ്റത് കല്ലേറിലെന്നവകാശപ്പെട്ട നിലപാടിൽ മലക്കം മറിഞ്ഞ് പൊലീസ്

‘ല​ക്കി ബി​ൽ’ മൊ​ബൈ​ൽ ആ​പി​ൽ കാ​ഷ് ബി​ല്ലു​ക​ൾ അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് പ്ര​തി​വ​ർ​ഷം അ​ഞ്ചു​കോ​ടി​യു​ടെ സ​മ്മാ​ന​ങ്ങ​ളാണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വ്യക്തമാക്കിയിരുന്നു. സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് പു​റ​ത്തി​റ​ക്കു​ന്ന ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ശേഷമാണ് മുഖ്യമന്ത്രി ലക്കി ബിൽ മൊബൈൽ ആപ്പിന്റെ കാര്യം സൂചിപ്പിച്ചത്.

അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന ബി​ല്ലു​ക​ൾ​ക്ക് ദിനംപ്രതിയും ആ​ഴ്ച​തോ​റും മാ​സം​തോ​റും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഇതിന് പുറമേ വ​ന​ശ്രീ, കു​ടും​ബ​ശ്രീ എ​ന്നി​വ ന​ൽ​കു​ന്ന ഗി​ഫ്റ്റ് പാ​ക്ക​റ്റും കെ.​ടി.​ഡി.​സി​യു​ടെ യാ​ത്രാ​പാ​ക്കേ​ജും 25 ല​ക്ഷം വ​രെ കാ​ഷ് പ്രൈ​സും ല​ഭി​ക്കും. ​

Story Highlights: Upload bills of goods on the Lucky Bill mobile app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here