Advertisement

എന്നും രാവിലെ അവൻ ‘അമ്മൂസേ’ എന്ന് മെസേജ് അയക്കും, അത് മുടങ്ങിയപ്പോഴാണ് സംശയമായത്; കാണാതായ ജവാന്റെ അമ്മ

August 17, 2022
Google News 3 minutes Read
Emotional reaction of the mother of missing Jawan Nirmal

മധ്യപ്രദേശ് പറ്റ്നയിൽ വച്ച് കാണാതായ മലയാളി ജവാൻ നിർമ്മൽ ശിവരാജൻ പ്രളയത്തിൽ അകപ്പെട്ടതാവാമെന്ന സംശയം ഉന്നയിച്ച് കുടുംബം. എല്ലാ ദിവസവും രാവിലെ അവൻ അമ്മൂസേ എന്ന് മെസേജ് അയക്കാറുണ്ടായിരുന്നുവെന്നും അത് കാണാതായതോടെയാണ് സംശയമായതെന്നും നിർമ്മൽ ശിവരാജന്റെ അമ്മ പറയുന്നു. ( Emotional reaction of the mother of missing Jawan Nirmal )

ജപൽപൂരിൽ നിന്ന് മൂന്ന് മണിക്കാണ് മകൻ യാത്ര തിരിച്ചത്. 8.30ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നു. 6.57ന് മകനെ വിളിച്ചപ്പോൾ 85 കിലോമീറ്ററുകൾ കൂടിയേ ഉള്ളൂ എന്നാണ് പറഞ്ഞിരുന്നത്. പിന്നെ അവനെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല. ആ സമയം മുതൽ ഇപ്പോൾ വരെ അവന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണെന്നും അമ്മ 24നോട് വ്യക്തമാക്കി.

Read Also: ഭാര്യയെ കണ്ട് തിരികെ മടങ്ങുംവഴി മലയാളി ജവാനെ കാണാതായി; യാത്രാമദ്ധ്യേ ഫോൺ വിളിച്ചിരുന്നുവെന്ന് കുടുംബം

എറണാകുളം മാമംഗലം സ്വദേശിയായ ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് മധ്യപ്രദേശ് പറ്റ്നയിൽ വച്ച് തിങ്കളാഴ്ച കാണാതായത്. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി നോക്കുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ജവാനെ കാണാതായത്. മധ്യപ്രദേശ് പൊലീസും ആർമിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാത്രാമദ്ധ്യേ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവേ മുമ്പിൽ ഒരു ബ്ലോക്ക് കാണുന്നുണ്ടെന്നും അത് നോക്കിയിട്ട് തിരിച്ചുവിളിക്കാമെന്നും പറഞ്ഞാണ് അവൻ ഫോൺ കട്ട് ചെയ്തതെന്ന് അമ്മ പറയുന്നു. 9 മണിക്ക് വിളിച്ചപ്പോൾ അവന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ജീവൻ എന്ന സുഹൃത്തിനെ ഫോൺ വിളിച്ചപ്പോൾ അവൻ എത്തിയിട്ടില്ലെന്ന് പറഞ്ഞു. അതിന് ശേഷം അവന്റെ നിരവധി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്നും മകൻ തിരികെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നതെന്നും അമ്മ പ്രതികരിച്ചു.

Story Highlights: Emotional reaction of the mother of missing Jawan Nirmal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here