ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് താക്കീതുമായി കര്‍ഷക സംഘടനകള്‍

ചിങ്ങം ഒന്നിലെ കരിദിനാചരണം ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനുള്ള താക്കീതെന്ന് കര്‍ഷക സംഘടനകള്‍. ബഫര്‍ സോണ്‍ മന്ത്രിസഭാ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ സമരത്തിന്റെ മുഖം മാറുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെസിബിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരെ സെപ്റ്റംബര്‍ മൂന്നിന് മുന്‍പാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കണ്ടത്. എന്നാല്‍ ഉചിതമായ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാരോപിച്ചാണ് കര്‍ഷക സംഘടനകളുടെ കരിദിനാചരണം. സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് താമരശേരി രൂപത ചാന്‍സിലര്‍ ഫാ. ബെന്നി മുണ്ടനാട്ട് പറഞ്ഞു.
Read Also: മത്സ്യത്തൊഴിലാളികളെ ഇത്രയേറെ സഹായിച്ച സര്‍ക്കാര്‍ മുന്‍പുണ്ടായിട്ടില്ല; മന്ത്രി വി.അബ്ദുറഹ്മാന്‍
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്ന് കെസിബിസി വക്താവ് ചാക്കോ കാളം പറമ്പില്‍ വിമര്‍ശിച്ചു. കെസിബിസിയുടെ നേതൃത്വത്തില്‍ 61 സംഘടനകള്‍ ചേര്‍ന്നാണ് സംസ്ഥാനത്ത് കരിദിനം ആചരിക്കുന്നത്.
Story Highlights: Farmers organizations against govt in buffer zone issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here