Advertisement

‘മൂന്ന് ചങ്കുകൾ പോയി, എനിക്കുള്ള നറുക്ക് നാളെ നാളെ’; ഫേസ്ബുക്ക് കുറിപ്പിനു പിറ്റേന്ന് മരണത്തിനു കീഴടങ്ങി യുവാവ്: ഞെട്ടൽ

August 17, 2022
Google News 2 minutes Read

സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിനു പിറ്റേന്ന് തന്നെ മരണത്തിനു കീഴടങ്ങി യുവാവ്. ദത്തൻ ചന്ദ്രമതി എന്ന സുനിൽ ദത്ത് ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 55 വയസായിരുന്നു. കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി വാർഫ് സൂപ്രണ്ടൻ്റായിരുന്ന സുനിൽ എറണാകുളം അത്താണി സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് യുസി കോളജ് ആലുവ ശ്മശാനത്തിൽ വച്ച്. ഇന്നലെ ഉച്ചക്ക് 12.50 ഓടെയാണ് തൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഇയാൾ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.

ദത്തൻ ചന്ദ്രമതിയുടെ ഫേസ്ബുക്ക് കുറിപ്പ്:

എനിക്കുള്ള ടോക്കൺ ചൂട്
ന്റെ കട്ട ചങ്കുകൾ, മനു മാധവൻ,കുറത്തിയാടൻ, ദിനീഷ്.
എവിടെ കൂടിയാലും വെള്ളമടിക്കും
കവിത പാടും, തെറിവിളിക്കും
അടിയുണ്ടാക്കും.
പൗരസ്വാതന്ത്ര്യം , സ്ത്രീ,ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ.
എന്നാലും വീട്ടിൽ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ.
മനു മാധവൻ ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറിൽ , കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയിൽ അവനൊപ്പം കൂടി. ഇന്നലെ അവനും………. ബാക്കി ഞാൻ മാത്രം
മൂന്നുപേരും അവർ ഒന്നായി എന്നേ മാത്രം പുറന്തള്ളി
എനിക്കുള്ള നറുക്ക്………….
നാളെ നാളെ എന്നൊരു സൈക്കിൾ അനൗസ്മെന്റ് വാഹനം തലയിൽ പെരുക്കുന്നു.

രണ്ട് ദിവസമായി നെഞ്ച് വേദനയുണ്ടായിരുന്നു എന്ന് സുഹൃത്ത് രഞ്ജിത് 24നോട് പറഞ്ഞു. നല്ലൊരു കവിയായിരുന്നു. കലാസാഹിത്യ മേഖലകളിൽ സജീവമായിരുന്നു. രാഷ്ട്രീയ പ്രവർത്തനമുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. വൈപ്പിനിലെ പാലത്തിനായുള്ള പോരാട്ടത്തിൻ്റെ മുൻപന്തിയിൽ നിന്ന ആളാണ് എന്നും രഞ്ജിത് പറഞ്ഞു.’

Story Highlights: man dies facebook post friend death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here