Advertisement

സ്​പോർട്​സ്​ വിമാനം തകർന്ന്​ പൈലറ്റ്​ മരിച്ചു

August 17, 2022
Google News 2 minutes Read

റിയാദിന് സമീപം​ ചെറു സ്​പോർട്​സ്​ വിമാനം തകർന്ന്​ പൈലറ്റ്​ മരിച്ചു. ​ റിയാദിന്​ വടക്കുള്ള അൽതുമാമ വിമാനത്താവളത്തിൽ നിന്ന്​ പറന്നുയർന്ന ‘ടെക്​നാം’ ഇനം ചെറു സ്​പോർട്​സ്​ വിമാനമാണ്​​ അപകടത്തിൽപ്പെട്ടതെന്ന്​ സൗദി ഏവിയേഷൻ ഇൻവെസ്​റ്റിഗേഷൻ ഓഫീസ്​ വ്യക്തമാക്കി. വിമാനത്തിൽ പൈലറ്റ്​ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തെ തുടർന്ന്​ പൈലറ്റ്​ മരിച്ചതായും സൗദി ഏവിയേഷൻ ഇൻവെസ്​റ്റിഗേഷൻ ഓഫിസ്​ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ അൽതുമാമ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 6:30 ന് ആണ്​ വിമാനം പറന്നുയർന്നത്​. പരിശീലന പറക്കലായിരുന്നു. സൗദി പൗരനായ പൈലറ്റാണ്​ വിമാനത്തിലുണ്ടായിരുന്നത്​. വിമാനം പറന്നുയർന്ന് അഞ്ച് മിനിറ്റിന് ശേഷം പൈലറ്റിൽനിന്ന് സഹായംതേടി വിളി വരികയും പിന്നീട്​ ബന്ധം മുറിഞ്ഞുപോകുകയും ചെയ്​തു. ശേഷം ഫ്ലൈറ്റ് അക്കാദമിയിൽ നിന്ന് അന്വേഷണ വിമാനം അയക്കു​കയായിരുന്നു.

Read Also: അപകടങ്ങള്‍ കൂടുന്നു; മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമസേന

അൽതുമാമ വിമാനത്താവളത്തിന്​ വടക്ക്​ അഞ്ച്​ കിലോമീറ്റർ അകലെ വിമാനം തകർന്നതായി കണ്ടെത്തി. ഉടനെ സംഭവ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. അപകടമുണ്ടായ സാഹചര്യവും കാരണങ്ങളും കണ്ടെത്തുന്നതിന് ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Story Highlights: Saudi pilot intern dies in light-sport aircraft crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here