Advertisement

ഒരു കാറിനേക്കാള്‍ അന്തരീക്ഷ മലിനീകരണം പശു ഉണ്ടാക്കുന്നുണ്ടോ? പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ [24 Fact Check]

August 18, 2022
3 minutes Read

സ്ഥിരമായി ഓടുന്ന ഒരു കാര്‍ ഉണ്ടാക്കുന്നതിനേക്കാള്‍ അന്തരീക്ഷ മലീനീകരണം പശുക്കള്‍ മൂലമുണ്ടാകുന്നുവെന്ന ഒരു സന്ദേശം സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ് പോലും ഇക്കാര്യം സ്ഥിരീകരിച്ചെന്ന തരത്തിലാണ് പ്രചാരണം. സന്ദേശത്തിന് പിന്നിലുള്ള സത്യാവസ്ഥ പരിശോധിക്കാം. (Fact-check: Does a cow emit more pollution than a car?)

ചാണകം അന്തരീക്ഷത്തിന് വലിയ ഭീഷണിയാകുന്നുണ്ട് എന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്. സ്ഥിരമായി ഓടുന്ന ഒരു കാറിനേക്കാള്‍ പശുക്കള്‍ അന്തരീക്ഷത്തിന് ദോഷമുണ്ടാക്കുന്നുവെന്നാണ് വാദം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്കിടെ ബില്‍ഗേറ്റ്‌സ് ഈ വാദമുയര്‍ത്തിയതായും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം പറയുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഒരിടത്തും ബില്‍ഗേറ്റ്‌സ് ഇത്തരമൊരു പരാമര്‍ശം നടത്തുന്നില്ല. മാത്രമല്ല ഒരു പശുവിന്റെ വിസര്‍ജ്യത്തില്‍ നിന്ന് ഒരുവര്‍ഷം ശരാശരി 220 പൗണ്ട് മീഥെയ്ന്‍ വാതകമാണുണ്ടാകുന്നതെങ്കില്‍ ഒരു കാര്‍ ഓരോ വര്‍ഷവും പുറത്തുവിടുന്നത് 4.6 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്. പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്.

Story Highlights: Fact-check: Does a cow emit more pollution than a car?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top