Advertisement

അധ്യാപക നിയമനം മരവിപ്പിച്ച നടപടി ചട്ടം പാലിക്കാതെ; കോടതിയെ സമീപിക്കുമെന്ന് ഡോ ഗോപിനാഥ് രവീന്ദ്രന്‍

August 18, 2022
Google News 3 minutes Read

കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ സര്‍വകലാശാലയുടെ നിലപാട് വിശദീകരിച്ച് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. മലയാളം വിഭാഗത്തിലെ നിയമന നടപടി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് നല്‍കിയെന്ന് ഗോപിനാഥ് രവീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അധ്യാപന പരിചയത്തില്‍ ഡെപ്യൂട്ടേഷന്‍ കാലം എക്‌സ്പീരിയന്‍സായി പരിഗണിക്കാറുണ്ട്. അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ഡെപ്യൂട്ടേഷന്‍ കാലം എക്‌സ്പീരിയന്‍സായി പരിഗണിക്കാമെന്ന ഉപദേശം കൂടി നേടിയതോടെയാണ് നിയമനവുമായി മുന്നോട്ടുപോയതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (Governor’s action of freezing the appointment is against the law says vice chancellor)

റാങ്ക് ലിസ്റ്റ് മരവിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. നോട്ടീസ് കിട്ടിയ ശേഷം നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കും. ഇന്നലെ ലഭിച്ച ഉത്തരവില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ നോട്ടീസ് ആര്‍ക്കൊക്കെ എന്നതില്‍ വ്യക്തതയില്ല. അധ്യാപക നിയമനം മരവിപ്പിച്ച നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: രോഗികള്‍ക്ക് ഡോളോ കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി: വിഷയത്തില്‍ സുപ്രിംകോടതി ഇടപെടല്‍

യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് പ്രിയാ വര്‍ഗീസിന്റെ നിയമനം നടത്തിയതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഗവര്‍ണര്‍ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി ഉന്നയിക്കാതെ രേഖാമൂലം എഴുതി ചോദിച്ചാല്‍ വിശദമായി മറുപടി പറയുമെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ചട്ടം പാലിക്കാതെയാണെന്നും വി സി ആവര്‍ത്തിച്ചു.

Story Highlights: Governor’s action of freezing the appointment is against the law says vice chancellor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here