ജോർദാൻ രാജകുമാരൻ വിവാഹിതനാകുന്നു; വധു രജ്വ അൽ സെയ്ഫ്; ചിത്രങ്ങൾ

ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ല വിവാഹിതനാകുന്നു. രജ്വ അൽ സെയ്ഫ് ആണ് വധു. ജോർദാൻ രാജ്ഞി റാനിയ അൽ അബ്ദുല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ( jordan crown prince got engaged )
സൗദി അറേബ്യയിലെ റിയാദിനെ വധുവിന്റെ വസതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ‘ഇത്രയധികം സന്തോഷം ഉള്ളിലൊതുക്കാൻ സാധിക്കുമെന്ന് വിചാരിച്ചില്ല. എന്റെ മൂത്ത പുത്രൻ ഹുസൈൻ രാജകുമാരനും സുന്ദരിയായ വധു രജ്വക്കും ആശംസകൾ’- രാജ്ഞിയുടെ ട്വീറ്റ് ഇങ്ങനെ.
Read Also: അലി ഫസലും റിച ചഡ്ഢയും വിവാഹിതരാകുന്നു
The Royal Hashemite Court is pleased to announce the engagement of His Royal Highness Crown Prince Al Hussein bin Abdullah II to Ms Rajwa Khaled bin Musaed bin Saif bin Abdulaziz Al Saif, and extends its sincere congratulations on this occasion pic.twitter.com/LRIq61PtRB
— RHC (@RHCJO) August 17, 2022
28 കാരനായ ഹുസൈൻ രാജകുമാരൻ ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. നിലവിൽ ജോർദാനിയൻ സൈന്യത്തിൽ ക്യാപ്റ്റൻ പദവി വഹിക്കുന്നു.
കഴിഞ്ഞ മാസമാണ് ജോർദാൻ രാജകുമാരി ഇമാന്റെ വിവാഹ നിശ്ചയവും നടന്നത്. ജമീൻ അലക്‌സാണ്ടർ തെർമിയോറ്റിസാണ് വരൻ.
Story Highlights: jordan crown prince got engaged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here