ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി റിയാസ്; വിഡിയോ

മന്ത്രി വി.ശിവൻകുട്ടിയെ ഊഞ്ഞാലാട്ടി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി വി ശിവൻകുട്ടി തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘യുവശക്തിയുടെ കരങ്ങളിൽ’ എന്ന തലക്കെട്ടോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. ( sivankutty riyas swing video )
നേരത്തെ കർഷക ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ മന്ത്രി ബിന്ദുവും പങ്കുവച്ചിരുന്നു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ് എന്നാണ് അവർ വീഡിയോയിൽ കുറിച്ച വാചകങ്ങളിലൊന്ന്. രണ്ട് മിനുട്ടോളം ദൈർഘ്യമുള്ള വീഡിയോയിൽ ഇരിങ്ങാലക്കുട കാട്ടൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങൾക്കൊപ്പമാണ് മന്ത്രിയുടെ നൃത്തം.
Story Highlights: sivankutty riyas swing video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here