Advertisement

സർവകലാശാലകളിൽ നടക്കുന്നത് സിപിഐഎം ബന്ധു നിയമനങ്ങൾ; ഗവർണറെ പിന്തുണച്ച് പ്രതിപക്ഷം

August 18, 2022
Google News 2 minutes Read

കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ ഗവർണറുടെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർവകലാശാലകളിൽ നടക്കുന്നത് സിപിഐ എം ബന്ധു നിയമനങ്ങളാണ്. കഴിഞ്ഞ ആറ് വർഷക്കാലത്തെ സർവകലാശാല നിയമനങ്ങൾ പരിശോധിക്കണം. ഇഷ്ടക്കാർക്ക് നിയമനം നൽകാനുള്ള സർക്കാർ ശ്രമം നിയമപരമായി നേരിടും. അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് കണ്ണൂർ സർവകലാശാലയിലേതെന്ന് വി ഡി സതീശൻ ആരോപിച്ചു.

സർക്കാർ കൊണ്ടുവരുന്ന പുതിയ ബിൽ ക്രമക്കേടുകൾ നടത്താനാണ്. വി സിമാരെ അടിമകളാക്കാനേ ബിൽ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടി വന്നാൽ പ്രതിപക്ഷവും നിയമനടപടിയിലേക്ക് നീങ്ങുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

Read Also: ‘പ്രിയ വർഗീസിൻറെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടി പരിശോധിക്കേണ്ടത് കണ്ണൂർ സർവകലാശാല’; സർക്കാരിൻറെ മുന്നിൽ വിഷയം വന്നിട്ടില്ല: പി രാജീവ്

അതേസമയം സിവിക് ചന്ദ്രൻ കേസിലെ സെഷൻസ് കോടതി പരാമർശം ഞെട്ടിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. വിവാദ പരാമർശത്തിൽ ജഡ്ജിക്കെതിരെ ഹൈക്കോടതി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. SC/ ST നിയമത്തെ അട്ടിമറിക്കുന്ന സമീപനമാണ് ജുഡീഷ്യറിക്കെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പെയിനിലാണോ ജീവിക്കുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു.

Story Highlights: V D Satheesan support Governor Arif Mohammad Khan’s decision in Kannur varsity row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here