Advertisement

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ന്യായാധിപന്റെ വിവാദ പരാമർശം നിലവാരം കുറഞ്ഞത്; വി.മുരളീധരൻ

August 18, 2022
Google News 2 minutes Read

ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ന്യായാധിപന്റെ വിവാദ പരാമർശം നിലവാരം കുറഞ്ഞതെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണ്, ന്യായാധിപന്റെ അടുത്ത് നിന്ന് ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ.(v muraleedharan against civic chandran)

അതേസമയം സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ജഡ്ജിനെതിരെ സിപിഐ നേതാവ് ആനി രാജ. ഉത്തരവിട്ട ജഡ്‌ജി സമൂഹത്തിന് ഭീഷണി. പദവിയിൽ നിന്നും നീക്കണം. സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാക്കുന്ന മനസിന് ഉടമയാണ് ജഡ്‌ജിയെന്ന് ആനി രാജ പറഞ്ഞു. കേസിലെ അതിജീവിതയെ അപമാനിക്കുന്നത് വച്ച് പൊറുപ്പിക്കാനാകില്ല. രാജ്യത്താകെ പ്രതിഷേധം ഉയരണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. കോഴിക്കോട് സെഷൻസ് കോടതി നിരീക്ഷണങ്ങൾക്കെതിരെയാണ് വനിതാ കമ്മീഷൻ രം​ഗത്തെത്തിയത്. ഉത്തരവ് ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം കോടതി പരിഗണിച്ചില്ലെന്ന് അധ്യക്ഷ രേഖ ശർമ ട്വീറ്റിൽ വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തൽ നിർഭാഗ്യകരമെന്നും വനിതാ കമ്മീഷൻ തുറന്നടിച്ചു.

Story Highlights: v muraleedharan against civic chandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here