വിവാഹ പന്തലിലേക്ക് ബുള്ളറ്റ് ഓടിച്ച് വധു; വിഡിയോ വൈറൽ

വിവാഹ പന്തലിലേക്കുള്ള എൻട്രി എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഓരോ വധുവും വരനും ആലോചിക്കുന്നത്. അത്തരമൊരു വെറൈറ്റി മാസ് എൻട്രി നടത്തി സമൂഹമാധ്യമം കീഴടക്കിയിരിക്കുകയാണ് ഒരു നോർത്ത് ഇന്ത്യൻ വധു. ( bride rides bullet to wedding venue video )
ലഹംഗയണിഞ്ഞ് റോയൽ എൻഫീൽഡ് ബൈക്കിൽ വരുന്ന വധുവാണ് വിഡിയോയിലെ താരം. ഭാരമേറിയ ലഹംഗയ്‌ക്കൊപ്പം ആഭരണങ്ങളെല്ലാം അണിഞ്ഞിട്ടും അനായാസമായി തന്നെ വധു രാത്രി ബുള്ളറ്റ് ഓടിക്കുന്നുണ്ട്. വിവാഹ മണ്ഡപത്തിലേക്കാണ് ഈ ബുള്ളറ്റ് യാത്ര.
വൈശാലി ചൗധരി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയ്ക്ക് ഇതിനോടകം ഒരു മില്യണിലേറെ കാഴ്ചക്കാരായി.
Story Highlights: bride rides bullet to wedding venue video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here