Advertisement

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഇന്നും തുടരും

August 19, 2022
1 minute Read

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഇന്നും തുടരും. പ്രതിനിധി സമ്മേളനത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. ഇടതു മന്ത്രിസഭ വീണ്ടും അധികാരത്തിൽ വന്നാൽ രണ്ട് വർഷത്തേക്ക് എങ്കിലും മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.

ചർച്ചയിൽ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും രൂക്ഷമായ വിമർശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വോട്ട് ശതമാനവും സീറ്റും കുറഞ്ഞതും സമ്മേളനത്തിൽ ചർച്ചയായി. എസ്എഫ്ഐക്കെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉണ്ടായി. കെഎസ്‌യുവും എബിവിപിയും നേട്ടമുണ്ടാക്കിയാലും എഐഎസ്എഫ് നേട്ടമുണ്ടാക്കരുത് എന്നാണ് ക്യാമ്പസുകളിൽ എസ്എഫ്ഐ നിലപാട് എന്ന് സമ്മേളന പ്രവർത്തനങ്ങൾ റിപ്പോർട്ട് കുറ്റപ്പെടുത്തി.

സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നും വിമർശനമുണ്ടായി. കൊവിഡ് കാലത്ത് ആരോഗ്യവകുപ്പിൽ സിപിഐഎമ്മുകാരെ തിരുകി കയറ്റിയെന്നും കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു. മന്ത്രിമാർ നിരാശപ്പെടുത്തുകയാണ്. കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നണിക്ക് ഗുണം ചെയ്യുന്നില്ലെന്നും മധ്യവർഗത്തിനുവേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന പ്രതീതി ഉണ്ടാകുന്നുണ്ടെന്നും ഉൾപ്പെടെയുള്ള പരാതികൾ സിപിഐയ്ക്കുണ്ട്.

ഇന്നത്തെ ചർച്ചയിലും വലിയ വിമർശനങ്ങൾക്കാണ് സാധ്യത. ഇന്ന് ജില്ലയിലെ പാർട്ടിക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങൾ ചർച്ചയാകും. ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിലും സമവായത്തിന് സാധ്യതയില്ല.

Story Highlights: cpi kollam district meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top