Advertisement

സിപിഐഎം നേതാക്കൾ ഗവർണറെ വേട്ടയാടുകയാണ്: വി. മുരളീധരൻ

August 19, 2022
Google News 2 minutes Read
CPIM leaders mock Governor: V Muraleedharan

അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സിപിഐഎം നേതാക്കൾ അധിക്ഷേിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. ഈ നിലപാട് അവസാനിപ്പിക്കേണ്ടതാണ്. ​ഗവർണറെ വേട്ടയാടുന്ന സമീപനം ശരിയല്ല. പദവിയിൽ അർപിതമായ ചുമതലയാണ് അദ്ദേഹം വഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ( CPIM leaders mock Governor: V Muraleedharan ).

Read Also: ദൈവത്തിൽ സ്വയം സമർപ്പിച്ചവർക്ക് സകല സൃഷ്ടികളോടും സ്നേഹമുണ്ടാകും; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കാപ്പയ്ക്കുള്ള ശുപാർശ ഇടത്, വലത് കുടുംബ പ്രശ്നമാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. വിഴിഞ്ഞം സമരത്തിൽ അനുനയം ഉണ്ടാക്കാൻ മുഖ്യമന്ത്രി ഇടപെടണം. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ തയ്യാറാകണം. സമരത്തിൽ ബാഹ്യ ശക്തികൾ പ്രവർത്തിച്ചുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

Story Highlights: CPIM leaders mock Governor: V Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here