‘അന്വേഷണത്തില്‍ ഇടപെടണമെന്ന് പറയാന്‍ സ്വപ്‌നയ്ക്ക് കഴിയില്ല’; ഹര്‍ജി തള്ളിയ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്

ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഇപ്പോഴത്തെ അന്വേഷണത്തില്‍ ഇടപെടണമെന്ന് പറയാന്‍ സ്വപ്‌ന സുരേഷിന് കഴിയില്ല. അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.(details of highcourt order in swapna suresh bail rejection)
ചില ആരോപണങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണെങ്കിലും ഇപ്പോള്‍ ഇടപെടില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷം റദ്ദാക്കാന്‍ ആവശ്യപ്പെടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലാണ് എഫ്‌ഐആറിന് പിന്നിലെന്നാണ് സ്വപ്‌നയുടെ വാദം. ഒറ്റ ദിവസത്തെ കാര്യം മാത്രമല്ല, കേസുകള്‍ക്ക് പിന്നിലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വാര്‍ത്താ ചാനലുകളിലൂടെ ഉള്‍പ്പെടെ സ്വപ്‌ന സുരേഷ് പ്രസ്താവനകള്‍ നടത്തി. 164ലെ വിവരങ്ങളാണ് മാധ്യമങ്ങളോട് ജൂണ്‍ 7ന് വെളിപ്പെടുത്തിയെന്ന് സ്വപ്‌ന പറയുന്നു. സ്വപ്‌ന പറഞ്ഞതിന്റെ സത്യാവസ്ഥ ഇ ഡി അന്വേഷിക്കുന്നുണ്ട് എന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
കനത്ത തിരിച്ചടിയാണ് സ്വപ്‌ന സുരേഷിന് കോടതിയില്‍ നിന്ന് ലഭിച്ചത്. തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കേസുകള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം.
Read Also: സ്വപ്നയുടെ ഹര്‍ജി തള്ളിയ കോടതി വിധി വി.ഡി സതീശന് സമർപ്പിക്കുന്നു; കെ.ടി ജലീൽ
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നല്‍കിയ ശേഷം സ്വപ്ന, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വപ്നയ്‌ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റര്‍ ചെയ്തത്. മുന്‍മന്ത്രി കെ.ടി ജലീലിന്റെ പരാതിയില്‍ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Story Highlights: details of highcourt order in swapna suresh bail rejection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here