Advertisement

വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് പിടിവീണു

August 19, 2022
Google News 3 minutes Read
man who tried to smuggle gold through Kannur airport was arrested

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 36 ലക്ഷം രൂപ വിലവരുന്ന 696 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവവുമാായി ബന്ധപ്പെട്ട് കാസർഗോഡ് കുമ്പള സ്വദേശി അബ്ദുൽ നാസർ അറസ്റ്റിലായി. വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ( man who tried to smuggle gold through Kannur airport was arrested )

കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഇന്നലെ പിടിയിലായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കടത്ത് സ്വർണവും നിരവധി പാസ്പോർട്ട്കളും ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തു. 320 ഗ്രാമം സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ പക്കൽ നിന്ന് കണ്ടെടുത്തത്. മലപ്പുറം എസ് പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also: കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; രണ്ടു പേർ കുടുങ്ങി

രണ്ട് ദിവസം മുമ്പ് കരിപ്പൂരിൽ പൊലീസ് നടത്തിയ സ്വർണവേട്ടയിൽ രണ്ടു പേർ അറസ്റ്റിലായിരുന്നു. ഷാർജയിൽ നിന്ന് കടത്തിയ ഒരു കിലോയിലധികം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് തൂണേരി സ്വദേശി മുഹമ്മദ് ആസിഫാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മുഹമ്മദ് ആസിഫിനെ സ്വീകരിക്കാനെത്തിയ മലപ്പുറം മമ്പാട് സ്വദേശി മുഹമ്മദ് യാസിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Story Highlights: man who tried to smuggle gold through Kannur airport was arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here