ഫീസ് നൽകാത്തതിന് അധ്യാപകൻ മർദ്ദിച്ചു; യുപിയിൽ ദളിത് വിദ്യാർത്ഥി മരിച്ചു

അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബാറയ്ചിൽ പതിമൂന്ന് വയസുകാരനെ ഫീസ് നൽകാത്തതിന്‍റെ പേരിൽ അധ്യാപകൻ മർദ്ദിച്ചുവെന്നാണ് പരാതി. ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തില്‍ മേല്ജാതിക്കാരനായ അധ്യാപകൻ അനുപം പതകിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ കുട്ടിയുടെ പരിക്കുകൾ ഗുരുതരമായ ആന്തരിക രക്തസ്രാവത്തിന് കാരണമായതായും ഇത് മരണത്തിലേക്ക് നയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പ്രതിമാസം 250 രൂപ സ്‌കൂൾ ഫീസ് ഈടാക്കിയതിന്റെ പേരിലാണ് തന്റെ സഹോദരനെ അധ്യാപകൻ മർദിച്ചതെന്നും അത് ഓൺലൈനിൽ അടച്ചിട്ടുണ്ടെന്നും എന്നാൽ അധ്യാപകൻ ഇതറിയാതെ സഹോദരനെ ക്രൂരമായി മർദിച്ചെന്നും സഹോദരൻ രാജേഷ് വ്യക്തമാക്കി.
Read Also: ‘സുരക്ഷിത യാത്ര’ രക്ഷാബന്ധൻ വേളയിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തർപ്രദേശ്
അതേസമയം രാജസ്ഥാനിലെ ജെലൂരിൽ അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാനാ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. സരസ്വതി വിദ്യാമന്ദിറിൽ പഠിക്കുന്ന ഇന്ദ്ര മേഘ്‌വാള്‍ എന്ന ഒമ്പത് വയസുകാരനാണ് മരിച്ചത്. മേൽജാതിക്കാരായ അധ്യാപകർക്കെന്ന് പറഞ്ഞ് മാറ്റി വെച്ച വെള്ളം ദളിത് വിദ്യാർത്ഥി എടുത്ത് കുടിച്ചതിന്‍റെ പേരിലായിരുന്നു ക്രൂര മർദ്ദനം. ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്.
Story Highlights: Uttar Pradesh: Student dies after being “beaten” by a teacher over school fee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here