Advertisement

‘സുരക്ഷിത യാത്ര’ രക്ഷാബന്ധൻ വേളയിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തർപ്രദേശ്

August 6, 2022
Google News 3 minutes Read

രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 48 മണിക്കൂറാണ് സൗജന്യ യാത്ര. ഓഗസ്റ്റ് 10 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 12 അർദ്ധരാത്രി വരെയാണ് സൗജന്യമായി യാത്ര ഒരുക്കിയിരിക്കുന്നത്. രക്ഷാബന്ധൻ അടുത്തിരിക്കുന്ന വേളയിൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് മുഖ്യമന്ത്രി യോഗിയുടെ സമ്മാനമെന്ന നിലയ്ക്കാണ് പ്രഖ്യാപനം.(Uttar Pradesh: Free bus ride for women on Raksha Bandhan)

രക്ഷാബന്ധൻ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും സുരക്ഷിത യാത്രയ്ക്കായി ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി യോഗി ട്വീറ്റ് ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യോഗിയുടെ പ്രഖ്യാപനം.

Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്ത്രീകളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകണമെന്ന് നേരത്തെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനം ഏറ്റെടുത്താണ് സർക്കാർ സ്ത്രീകൾക്ക് സൗജന്യ ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്.

Story Highlights: Uttar Pradesh: Free bus ride for women on Raksha Bandhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here