പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കുള്ള സംസ്ഥാനങ്ങളിൽ കേരളവും

കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കെന്ന് സർവേ ഫലം. ദേശീയ കുടുംബ ആരോഗ്യ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരളം ഉൾപ്പെടെ പതിനൊന്നു സംസ്ഥാനങ്ങളിലാണ് സ്ത്രീകൾക്കു കൂടുതൽ ലൈംഗിക പങ്കാളികളുള്ളതെന്ന് സർവേയിൽ പറയുന്നു. (The National Family Health Survey)
കേരളത്തിനു പുറമേ രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഢ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ ഉള്ളത്. രാജസ്ഥാനാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക പങ്കാളികളുള്ള സംസ്ഥാനമെന്ന് ദേശീയ കുടുംബ ആരോഗ്യ സർവേ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Read Also: സെക്‌സ് ടേപ്പിന്റെ ചിത്രവുമായി ഇലോണ്‍ മസ്‌ക്; വൈറലായി ട്വീറ്റ്
ഭാര്യയോ ജീവിത പങ്കാളിയോ അല്ലാത്തവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ, ദേശീയ ശരാശരിയിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണം പതിന്മടങ്ങ് കൂടുതലാണ്. ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ നാലു ശതമാനമാണ്. ഏന്നാൽ സ്ത്രീകളിൽ ഇത് 0.5 ശതമാനം മാത്രമെന്നു സർവേ പറയുന്നു. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 707 ജില്ലകളിലാണ്, അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേ നടത്തിയിരിക്കുന്നത്.
Story Highlights: Women have more sex partners than men in 11 states/UTs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here