Advertisement

വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

August 20, 2022
Google News 1 minute Read

വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം. വൈക്കം ചെമ്പിലുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെയും കാൽനടയാത്രക്കാരെയുമാണ് തെരുവുനായ ആക്രമിച്ചത്.

പരുക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ഈ നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയമുണ്ട്. വൈക്കത്ത് മൂന്നാം തവണയാണ് ഇത്തരത്തിൽ തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്.

Story Highlights: Street dog attack in Vaikom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here