പഴവങ്ങാടി-തകരപ്പറമ്പ് തോട് നവീകരണം: പഠനം നടത്താന്‍ വിദഗ്ധരെ നിയോഗിക്കും

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോടിന്റെ പഴവങ്ങാടി മുതല്‍ തകരപ്പറമ്പ് വരെയുള്ള ഭാഗം മനോഹരമാക്കുന്നതിനുള്ള സാധ്യതകള്‍ പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കളക്ടേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
തോടിന്റെ കരകളില്‍ മരപ്പലകകള്‍ ഉപയോഗിച്ചുള്ള നടപ്പാത നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ യോഗത്തില്‍ മന്ത്രി ആരാഞ്ഞു. കോണ്‍ക്രീറ്റിന് പകരം മരപ്പലകകള്‍ സ്ഥാപിച്ചാല്‍ വൃത്തിയാക്കല്‍ സുഗമമായി നടക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ വിനോദസഞ്ചാര പ്രാധാന്യം കൂടി കണക്കിലെടുത്തുള്ള നിര്‍മ്മാണത്തിന്റെ സാധ്യതകള്‍ പഠിക്കാനാണ് സംഘത്തെ നിയോഗിക്കുന്നത്.
തോട് വൃത്തിയാക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്ന 300 മീറ്ററിലെ വൃത്തിയാക്കല്‍ ഓണത്തിന് മുന്‍പ് പൂര്‍ത്തിയാകുമെന്ന് ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിന് ശേഷം തകരപ്പറമ്പ് മുതല്‍ ഉപ്പിടാമൂട് പാലം വരെയുള്ള, തോടിന്റെ തകര്‍ന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. ഡിസംബറോടെ പണി പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Story Highlights: Upgradation of Pazhavangadi-Thakaraparamba Canal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here