ലോകായുക്ത ബില്ലിൽ സിപിഐ നിലപാട് ഇന്നറിയാം

ലോകായുക്ത ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് സിപിഐ ഇന്ന് തീരുമാനിക്കും. രാവിലെ എം.എൻ സ്മാരകത്തിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യും. ബില്ല് ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ബില്ല് ചർച്ചയ്ക്കെടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പ് നിർദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.
ലോകായുക്തയുടെ വിധി നടപ്പാക്കുന്നതിനുള്ള അധികാരം ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരിൽ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയോടാണ് സിപിഐയുടെ വിയോജിപ്പ്. ഇതിനുപകരം ഉന്നത സമിതിയ്ക്ക് അധികാരം നൽകുകയെന്ന ബദൽ നിർദേശമാകും സിപിഐ മുന്നോട്ടുവയ്ക്കുന്നത്. സിപിഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്നുണ്ടായേക്കും.
Story Highlights: cpi stand on lokayukta bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here