Advertisement

പുടിന്റെ അടുത്ത അനുയായിയുടെ മകള്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

August 21, 2022
Google News 2 minutes Read

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അടുത്ത അനുയായിയുടെ മകള്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ ഫിലോസഫര്‍ അലക്സാണ്ടര്‍ ദുഗിന്റെ മകള്‍ മുപ്പതുകാരിയായ ദര്യ ദുഗിനയാണ് കൊല്ലപ്പെട്ടത്.(Darya Dugina killedn in car bomb blast)

അലക്സാണ്ടര്‍ ദുഗിനെയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും സൂചനയുണ്ട്. മോസ്കോയ്ക്കു സമീപം നടന്ന ചടങ്ങില്‍ അതിഥികളായി അലക്സാണ്ടര്‍ ദുഗിനെയും ദര്യ ദുഗിനയെയും ക്ഷണിച്ചിരുന്നു. പങ്കെടുത്തശേഷം ഇരുവരും ഒരുമിച്ച് മടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

അവസാന നിമിഷം അലക്സാണ്ടര്‍ ദുഗിന യാത്ര മാറ്റുകയായിരുന്നു.മോസ്കോയ്ക്കുസമീപം ഹൈവേയില്‍വച്ച് ദര്യ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വ്ലാഡിമര്‍ പുട്ടിന്റെ ബുദ്ധികേന്ദ്രം എന്നാണ് കടുത്ത ദേശീയവാദിയായ അലക്സാണ്ടര്‍ ദുഗിന അറിയപ്പെടുന്നത്.

Story Highlights: Darya Dugina killedn in car bomb blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here