‘അറ്റ് ലാൽസ് ന്യൂ ഹോം’; മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിച്ച് മമ്മൂട്ടി, ചിത്രം വൈറൽ

മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിച്ച് മമ്മൂട്ടി. സന്ദർശനവുമായി ബന്ധപ്പെട്ട ചിത്രം ഇരുവരും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. ഇച്ചാക്ക എന്ന ക്യാപ്ഷനോടെയായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. ലാലിൻറെ പുതിയ വീട്ടിൽ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ വാക്കുകൾ. ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം വൈറലായി.പൃഥ്വിരാജ് അടക്കമുള്ള നിരവധി സഹപ്രവർത്തകർ മോഹൻലാലിൻറെ പുതിയ ഫ്ലാറ്റ് നേരത്തെ സന്ദർശിച്ചിരുന്നു.(mammotty visits mohanlal’s new flat)
കൊച്ചിയിലെ കുണ്ടന്നൂരിലുള്ള ഫ്ലാറ്റിലാണ് മമ്മൂട്ടിയെത്തിയത്. ഏതാണ്ട് 9000 ചതുരശ്ര അടിയിൽ നിർമിച്ചിട്ടുള്ള ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റാണ്. ഗസ്റ്റ് ലിവിങ്, ഡൈനിങ് റൂം, പൂജാ മുറി, പാൻട്രി കിച്ചൺ, വർക്കിങ് കിച്ചൺ, മേക്കപ്പ് റൂം, സ്റ്റാഫ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഫ്‌ളാറ്റിനകത്ത് ക്രമീകരിച്ചിട്ടുണ്ട്. നാല് ബെഡ്‌റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ കിച്ചണും പൂജാമുറിയും ഫ്‌ളാറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
അതേസമയം മമ്മൂട്ടി രഞ്ജിത് സംവിധാനം ചെയ്യുന്ന എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിർമ്മിക്കുന്ന ആന്തോളജി ചിത്രത്തിൻറെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കി ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
എന്നാൽ ജീത്തു ജോസഫ് ചിത്രം റാമിൻറെ വിദേശ ഷെഡ്യൂളിനു വേണ്ടി തയ്യാറെടുത്തിരിക്കുകയാണ് മോഹൻലാൽ. ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാൻറെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു.
Story Highlights: mammotty visits mohanlal’s new flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here