ആ പന്ത് കാൻസർ രോഗിയായ കുഞ്ഞിന്; പന്ത് സമ്മാനിക്കാൻ സഞ്ജുവിനെ ക്ഷണിച്ച് സിംബാവേ ക്രിക്കറ്റ് ബോർഡ്

ഇന്ത്യയ്ക്ക് പരമ്പരയിലെ തുടർച്ചയായ രണ്ടാം വിജയം സമ്മാനിച്ച സഞ്ജുവിന്റെ പ്രകടനത്തെ നിറഞ്ഞ കൈയടികളോടെ സ്വീകരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരും മലയാളികളും. സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ വിക്കറ്റിനു പിന്നിലും മുന്നിലും തകർത്തുകളിച്ച് മത്സരത്തിലെ താരമായി മാറിയതും സഞ്ജു സാംസൺ തന്നെയാണ്. അന്താരാഷ്‌ട്ര കരിയറിൽ അരങ്ങേറ്റം കുറിച്ച മണ്ണിൽ അന്താരാഷ്‌ട്ര കരിയറിലെ ആദ്യ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കിയ സഞ്ജു സാംസൺ, കാണികളുടെയും സഹതാരങ്ങളുടെയും മനസ്സ് നിറയ്‌ക്കുന്ന ഒരു പുണ്യപ്രവൃത്തിയുടെയും ഭാഗമായി.(sanju samson signed ball to child in zimbawe)
രണ്ടാം ഏകദിനം അർബുദരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നേരത്തെ സിംബാവേ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ചിരുന്നു. അർബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിക്കാൻ സിംബാവേ ബോർഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു. രണ്ടാം ഏകദിനത്തിൽ ഉപയോഗിച്ച പന്ത്, സഞ്ജു രോഗബാധിതനായ ഒരു ബാലന് സമ്മാനിച്ചു.
കരിയറിലെ അമൂല്യ നേട്ടത്തിന് അർഹനാക്കിയ പന്ത് കുഞ്ഞിന് നൽകാൻ കഴിഞ്ഞത് ഹൃദയസ്പർശിയായ അനുഭവമായിരുന്നുവെന്ന് സഞ്ജു പ്രതികരിച്ചു. ആറ് വയസ്സുകാരനായ കുട്ടിക്ക് ദേശീയ ടീമിന്റെ ജഴ്സിയും ക്രിക്കറ്റ് ബോർഡിന്റെ സംഭാവനയായി 500 ഡോളറും മത്സരത്തിന്റെ ഭാഗമായി സമ്മാനിച്ചു.
Story Highlights: sanju samson signed ball to child in zimbawe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here