തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താമരശേരിയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു

കോഴിക്കോട് താമരശേരി കൈതപ്പൊയിലിലില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളായ ഇക്ബാല്‍, ഷമീര്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. പരുക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലടിക്കുന്ന് സ്വദേശി ദാസനാണ് കുത്തിയത്. ദാസനും സഹോദരന്‍ വിജയനും തമ്മില്‍ വീടിനടുത്ത് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ രാത്രിയോടെ എത്തിയതാണ് ഇക്ബാലും ഷമീറും. ഈ സമയത്ത് വീടിനകത്ത് ഒളിച്ചിരുന്ന ദാസന്‍ ഇരുവരെയും കത്തി കൊണ്ട് കുത്തുകയായിരുന്നു.
Read Also: കാക്കനാട് ഫ്ളാറ്റ് കൊലപാതകം; അര്‍ഷാദുമായി തെളിവെടുപ്പ് തുടരും
ഇക്ബാലിന്റെ പുറത്ത് ആഴത്തിലുള്ള കുത്താണ്. പരുക്ക് ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്. പ്രതി ദാസനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Story Highlights: Two people were stabbed in thamarassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here